കഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോള്‍ ഒന്നാം ക്ലാസുമുതല്‍ എന്റെ കൂട്ടുകാരനായിരുന്ന സുനിലിന്റെ വീട്ടില്‍ പോയി. അവന്റെ കുഞ്ഞനിയന്റെ വകയായുള്ള കൊച്ചുപൂന്തോട്ടത്തിലേക്ക് ചെന്നപ്പോള്‍ ഒരാഗ്രഹം, ഇതിന്റെയൊക്കെ പോട്ടം പിടിച്ചോണ്ടുപോയാലോ എന്ന്..! പൂക്കളെ ഇഷ്ടപ്പെടാത്തവരാരാ ഉള്ളത്..? ഞാനും ഇഷ്ടപ്പെട്ടുപോയി... അതൊരു തെറ്റാ..?
എന്റെ പാതകങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടത് ഒരു പാവം ആമ്പല്‍പ്പൂവിലായിരുന്നു...
ആമ്പല്‍പ്പൂവേ... അണിയം പൂവേ...
അപ്പോള്‍ ഒരാശ.. ഇനി ഫ്ലാഷ് ഓണാക്കി ഒരെണ്ണം പൂശിനോക്കിയാലോ..? ഒട്ടും മടിച്ചില്ല, ദാ കിടക്കുന്നു... അപ്പോള്‍ കിട്ടിയതിങ്ങനെ : (ഒട്ടും അറിയാത്തവനും നന്നായി അറിയാത്തവനും സംശയങ്ങള്‍ ഉണ്ടാകില്ലല്ലോ... :) അതുതന്നെയാണ് എന്റെയും അവസ്ഥ...)
ഇനി ലക്ഷ്യം വെച്ച പൂക്കളില്‍ പലതിന്റെയും പേര് എനിക്കറിയില്ലായിരുന്നു. ഇതാ അവയില്‍ ചിലത് :
മഞ്ഞനിറത്തിലുള്ള ഈ പൂവിന്റെ പേര് അന്ന് അവനെനിക്ക് പറഞ്ഞുതന്നതായിരുന്നു... പക്ഷെ, ഇപ്പോള്‍ ഇതിനെയും ഞാന്‍ പേരറിയാത്ത പൂക്കളുടെ ലിസ്റ്റില്‍ ചേര്‍ക്കുകയാണ്... അറിയാവുന്നവരാരെങ്കിലുമുണ്ടെങ്കില് ഹെല്‍പ്പു...
ഇതും അത്തരത്തിലുള്ള ഒരു പൂവുതന്നെ...
കുലകുലയായി കുനുകുനാന്ന് പൂത്തുനില്ക്കുന്ന ഈ കൊച്ചുപൂക്കളുടെ പേരും മറന്നുപോയി...
ഇതാ അതുപോലുള്ള വേറൊന്നുകൂടി...
ഈ പൂവിന് എന്റെ നാട്ടില്‍ കട്ടച്ചെമ്പരത്തി എന്നുപറയുന്നു... ചെമ്പരത്തിയുടെ ഗണത്തില്‍ പെടുത്താവുന്ന ഒരെണ്ണമാണെന്ന് തോന്നുന്നു. വേറെന്തോ പേരും ഇതിനുണ്ട്... പക്ഷെ.... :(
ഇതൊക്കെ കഴിഞ്ഞപ്പോള്‍ ഇത്തിരി മാറി ഒറ്റയ്ക്കുനില്ക്കുന്ന ഒരിനം പൂക്കളെ കണ്ടു. ഒരു വഴിക്ക് പോകുവല്ലേ, ഇതും ഇരിക്കട്ടെ എന്നുവെച്ചു...
അമ്മച്ചിയാണേ... വേറൊന്നും ചെയ്തില്ല... ഒന്ന് ഫ്ലാഷ് ഓണാക്കിനോക്കി... അപ്പോഴേക്കും പൂവിന്റെ നിറമേ മാറിപ്പോയി....!
ഇനിയും അവിടെ പടവും പിടിച്ചുനിന്നാല്‍ വീട്ടിലെത്തുവാന്‍ വൈകുമെന്ന് തോന്നിയപ്പോള്‍ നേരെ വീട്ടിലേക്ക് വെച്ചുപിടിച്ചു. പൂന്തോട്ടം എന്നൊന്നും പറയാനൊക്കില്ലെങ്കിലും കുഞ്ഞുപെങ്ങളുടെ വകയായി കുറച്ച് പൂക്കള്‍ വീടിന്റെ പരിസരത്തായി ഉണ്ട്. അവിടെ ഒരു പനിനീര്‍പ്പൂ വിരിയാനായി കാത്തുനില്ക്കുന്നു. പക്ഷെ, വിരിയുന്നതുവരെ കാക്കാനുള്ള ക്ഷമയൊന്നും നമുക്കില്ലല്ല്ലോ.. :)
പിറ്റേന്ന് രാവിലെ വന്നുനോക്കി.. എന്തായി അവസ്ഥ..? ദാ, വിരിഞ്ഞല്ലോ..!

ഇനിയിത്തിരി അടുത്തുനിന്ന് ഒന്നുകൂടി നോക്കിയാലോ...?
ഇനി പരീക്ഷണം ഇതിലാകാമെന്നുകരുതി. ക്യാമറയിലെ ഒരു നിറം മാത്രം സെലക്റ്റ് ചെയ്യുന്ന മോഡിലിട്ട് ഒരു പരീക്ഷണം.... അത് ഈ കോലത്തിലായി... :(
ഏയ്... ഇത് നമുക്ക് പറ്റിയ പണിയല്ല... തല്ക്കാലം ഒരെണ്ണം കൂടി എടുത്ത് പരിപാടി അവസാനിപ്പിക്കാമെന്ന് വെച്ചു...
ഹോ... അങ്ങനെ റോസാപ്പൂവിനെ വെറുതെ വിട്ടു... ഇനിയെന്തിനെയാണാവോ..? ആര്‍ക്കും വേണ്ടാതെ ഒരു മൂലയില്‍ നിന്ന വേറൊരു പൂവിനെ നോട്ടമിട്ടു... സര്‍വ്വസാധാരണമായ പൂവാണ്... പക്ഷെ, ഇതിന്റെ പേരും ഞാന്‍ മറന്നു...
അങ്ങനെ വെള്ളപ്പൂവിന്റെ പടവുമിട്ട് വെള്ളക്കൊടിയും കാണിച്ച് ഞാന്‍ നിര്‍ത്തുകയാണേ... ആരും കൈവെക്കാതിരിക്കുവാണേല് ഞാനിനീം ഇതിലെ വരും... (എന്നാപ്പിന്നെ ഉറപ്പായിട്ടും കൈവക്കും, അല്ലേ..! വേണ്ടെന്നേ, എന്നെയൊന്ന് പേടിപ്പിച്ച് വിട്ടാല്‍ മതി... ഞാന്‍ നന്നായിക്കോളാം...)
26 comments:
പ്രിയ ബൈജൂ. ബൂലോകത്തിലേക്ക് സ്വാഗതം. മനോഹരമായ ഫോട്ടോകള്‍ .........ഇനിയും പോരട്ടെ
ബൈജൂ....
ഇതാണോ ഫോട്ടോ എടുക്കാന്‍ അറിയില്ലെന്നു പറഞ്ഞത്....!!!!!!
എല്ല്ലാം നല്ലതുതന്നെ... എന്നാലും ആമ്പല്‍ ഫ്ലാഷിട്ടെടുത്ത ഫോട്ടോ എനിക്കൊത്തിരി ഇഷ്ടപ്പെട്ടു...
കുറുമാന്‍ജീ പറഞ്ഞപോലെ ഇനിയും പോരട്ടെ....
ഞാനൊരക്രമം കാട്ടി എന്നൊക്കെ വന്നു പറഞ്ഞപ്പൊ
ഇത്രയും പ്രതീക്ഷിച്ചില്ല!
ഇതു ഭയങ്കര അക്രമമായിപ്പോയി!
മറവി ഒരനുഗ്രഹമാണെന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്,
ഇതു പക്ഷേ...
സൂക്ഷിക്കണം, ഇത്രേം പൂക്കളുടെ പേരുകളൊക്കെ മറന്നു പോവാന്നു വെച്ചാല്‍......?????
എന്തായാലും കിടിലോല്‍കിടിലം!!!!
ആഹാ.. അങ്ങനെ “ഈയുള്ളവനും” ഗോദയില്‍ ഇറങ്ങിയല്ലേ. കലക്കി കേട്ടോ ഭായ്. പ്രത്യേകിച്ച് ആ വിശദീകരണത്തിന്റെ ഫ്ലോ.
അതില്‍ ആ ഫ്ലാഷിട്ടപ്പോള് നിറം മാറിപ്പോയ പൂവില്ലേ... അതൊരു ജാതി ഓര്ക്കിഡാ. നാട്ടില്‍ ഏറ്റവും സര്‍വസാധാരണമായ ഓര്‍ക്കിഡ്!
ഇനിയും പോരട്ടെ.
അങ്ങിനെ ഫോട്ടോ ബ്ലൊഗുകളുമായി ബൂലോകത്തേക്ക്... കുറുമാന് മാഷേ ജാഗ്രതൈ, ബൈജുവും യാത്രകളുടെ ആളാണ് കേട്ടോ... :)
അപ്പോള്‍ സാഹസികയാത്രകളൊക്കെ എവിടെയാണ് എഴുതുന്നത്? അതിനും തുടങ്ങൂ ഒരു ബ്ലോഗ്...
--
കുറുജീ,
നിങ്ങളെന്നെ ബ്ലോഗറാക്കി..! കന്നിക്കമന്റിട്ടതിനും ഇതുതുടങ്ങാന്‍ വേണ്ട ഒത്താശകള്‍ ചെയ്തുതന്നതിനുമൊക്കെ...
അരിഗാത്തോ ഗൊസൈമാസ് അല്ലെങ്കില്‍ തോദാ (ഒന്ന് ജാപ്പനീസ്, അടുത്തത് ഹീബ്രു) .. ‘നന്ദി സ്വീകരിക്കില്ല’ എന്ന് ഇന്നലെ അവിടെ ഒരു ബോര്‍ഡ് വെച്ചിരിക്കുന്നതുകണ്ടു... ഇനി നന്ദി പറഞ്ഞ് പ്രശ്നമുണ്ടാക്കിയെന്നുവേണ്ട... ഇനീം കുറെ പടങ്ങളിടാനുണ്ട്... ആരും കൈവെച്ചില്ലെങ്കില്‍ ഇനീം ഞാനീ വഴി വരും... :)
സ്മിതേ,
ഫോട്ടോ എടുക്കാന്‍ അറിയില്ലെന്നു പറഞ്ഞത് ശരി തന്നെയാ. ചുമ്മാ ക്യാമറയെടുത്ത് ക്ലിക്കുന്നതല്ലല്ലോ ഫോട്ടോഗ്രാഫി..? ബൂലോഗത്തെ ഫോട്ടോപ്പുലികളുടെ ബ്ലോഗില്‍ പോയാല്‍ കാണാം ശരിക്കുമുള്ള ഫോട്ടോസ്... എനിക്കാകെ അറിയാവുന്ന തിയറി ‘ക്ലിക്കിയാല്‍ പടം വരും’ എന്നതു് മാത്രമാ... :) കമന്റിനു് നന്ദി... ഇനിയും പോസ്റ്റാന്‍ നോക്കാം....
ജെ.പി,
അക്രമം തന്നെയാ മാഷേ...
ഞാന്‍ പോലും കരുതിയിരുന്നതല്ല ഞാനൊരു ബ്ലോഗ് തുടങ്ങുമെന്ന്...! ഇനി അഥവാ തുടങ്ങിയാലും ഒരു ഫോട്ടോ ബ്ലോഗ് തുടങ്ങണമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഇന്നലെ കുറുമാന്റെ നിര്‍ബന്ധം കൊണ്ടാണിങ്ങനെയൊരു അതിരുവിട്ട പണി കാണിച്ചത്.. സത്യം പറഞ്ഞാല്‍, ഈ പൂക്കളുടെയൊക്കെ പേര് എനിക്കറിയാരുന്നു... മറന്നു എന്നതുതന്നെയാ സത്യം..! :) ഫോട്ടോസ് ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ ഒത്തിരി സന്തോഷം... കമന്റിയതിനു് നന്ദിയും... കുറച്ച് വയനാടന്‍ ചിത്രങ്ങള്‍ കൂടി പോസ്റ്റാനുണ്ട്... വഴിയേ പോസ്റ്റാം...
പ്രതീ,
ഈയുള്ളവനെക്കൊണ്ട് ഓരോരുത്തരും ഓരോന്ന് ചെയ്യിക്കുന്നതാ... ഒന്നും വേണമെന്ന് വെച്ചല്ല... ഇന്നലെ കുറുജിയ്ക്ക് ദക്ഷിണ വെച്ചു. ആരേലും കൈവെച്ചാല്‍ തിരിച്ചുതന്നേക്കാമെന്ന ഉറപ്പിലൊരു ദക്ഷിണ..! ഒരു പക്ഷെ, ഇതുവരെ ആരും ഇങ്ങനെയൊരു ദക്ഷിണ കൊടുത്തുകാണില്ല.. :) പിന്നെ, ആ പൂവ് ഓര്ക്കിഡാണല്ലേ...? ആയിരിക്കും...! ആര്‍ക്കറിയാം... :)
കമന്റിന് ഡാന്‍സ്... :)
ഹരീ,
ബൂലോഗത്തേക്ക് പിച്ച വെച്ച് കയറിയിട്ടേയുള്ളൂ... അപ്പോഴേക്കും പിച്ചക്കാരനാക്കാതിരുന്നാല് മതിയായിരുന്നു... :) ഹരീ പറഞ്ഞതുപോലെ ഒരു ബ്ലോഗ് തുടങ്ങണം എന്നുണ്ട്... സത്യത്തില്‍ അത് തുടങ്ങണമെന്ന് നേരത്തെ ചെറിയൊരു പ്ലാന്‍ ഉണ്ടായിരുന്നു... പക്ഷെ, ഇമ്മാതിരി ഒരെണ്ണം തുടങ്ങുമെന്ന് ഒരിക്കലും വിചാരിച്ചതല്ല... കമന്റിന് നന്ദീട്ടോ....!
--
അങ്ങനെ ഇസ്രായേലില്‍ നിന്നും ഒരു ബ്ലോഗര്‍ കൂടെ ആയി. നേരത്തെ ബ്ലോഗ് ഇട്ടിരുന്നെങ്കില്‍ ഒരു ബ്ലോഗര്മീറ്റിനെ പടം ഇടാമാാാായിരുന്നു. ഇവിടൊക്കെ പണ്ടേ കറങ്ങണ ആളാണെങ്കിലും ചുമ്മാ ഒരു സ്വാഗതം കിടക്കട്ടെ.
അഞ്ചാമത്തെ പടത്തില്‍ കാണുന്നത് കുലകുലയി ഉണ്ടാകുന്ന ഒരുതരം റോസ് ആണ്. പല നിറത്തില്‍ ഉണ്ട് ഇവന്.
ആറാമത്തെ പടം Poinsettia ശാസ്ത്രനാമം Euphorbia pulcherrima ഈ ചെടിയെ കുറിച്ച് വായിക്കാന്‍ നല്ല രസമാ.
എട്ടാമത്തെ ഓര്‍ക്കിഡ് തന്നെ.
അവസാനത്തിന് തൊട്ടു മുന്‍പുള്ളത് നിത്യകല്യാണി, ശവനാറി, കൈനാറി, ആദംഹവ്വ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഇതിന്റെ പല നിറങ്ങള്‍ ഇന്നു നഴ്സറിയില്‍ വാങ്ങാന്‍ കിട്ടും. ഇതിന്റെ വെള്ളയും ഇവിടെ ഇട്ടിരിക്കുന്ന നിറവും വളരെ ഔഷധ ഗുണമുള്ളതാണ്.
അവസാനത്തെ കദംബം. കല്യാണമാല, റീത്ത് ഇതൊക്കെ ഉണ്ടാക്കാന്‍ ഈ പൂവു ഉണ്ടമല്ലിയുടെ കൂടെ ധാരാളമായി ഉപയോഗിക്കും.
(ഇനി പൂക്കളുടെ പേര് മറക്കുമ്പോ ഇതു എടുത്തു വായിച്ചാ മതി :))
ഡാലിയേച്ചി,
ശരിയാ, നേരത്തെ വന്നാരുന്നേല്‍ ഇസ്രായേലീന്നുള്ള ഒരു ബ്ലോഗര്മീറ്റിന്റെ പടം ഇടാരുന്നു...:) സ്വാഗതത്തിനു് പകരം തരാന്‍ എന്റെ കയ്യില്‍ ഒരു ‘തോദാ’ മാത്രമേയുള്ളൂട്ടോ...
അഞ്ചാമത്തെ പടത്തില്‍ കാണുന്നത് റോസ് അല്ലെന്നാണെനിക്കുതോന്നുന്നത്.. ഇതിന്റെ വ്യാസം രണ്ടുസെന്റീമീറ്ററില് താഴെയേ ഉള്ളൂ. ഫോട്ടോയില്‍ കാണുന്നത് വളരെ അടുത്തുനിന്നുള്ള ദൃശ്യമാണ്. എന്തായാലും നാട്ടില്‍ പോയിട്ട് വന്നശേഷം ഞാനിതിന്റെ പേര് പറയാം.
ബാക്കിയെല്ലാ പൂക്കളുടെ പേരും സമ്മതിച്ചു. എന്നാലും ഓര്ത്തുവെക്കുകയെന്നത് ശ്ശി വിഷമം പിടിച്ച ഏര്‍പ്പാട് തന്ന്യാണേ. നിത്യകല്യാണി എന്നുവിളിക്കുന്ന ആ പൂവിനെത്തന്നെ ശവംനാറി എന്നും വിളിക്കുന്നു..! എന്തൊരു കഷ്ടമാന്ന് നോക്കണേ..!
ആറാമത്തെ പൂവിന്റെ ഈ കടിച്ചാപ്പൊട്ടാത്ത പേരൊക്കെ എങ്ങനെ തപ്പിയെടുത്തു? സമ്മതിച്ചിരിക്കുന്നു...!
എന്തായാലും ഇത്രേമായ സ്ഥിതിക്ക് ആ മൂന്നും നാലും പടങ്ങളിലെ പൂക്കളുടെ പേരും കൂടി പറാന്നേ. എന്നാലല്ലേ ഇനീം പേര് മറക്കുമ്പോ എനിക്കിവിടെ വന്നുനോക്കാനൊക്കൂ... :)
ഫോട്ടൊയൊക്കെ കലക്കിയല്ലോ ഭായ്.. അതിനിടയ്ക്ക് പറയുന്ന കേട്ടല്ലോ പൂവിന്റെയെല്ലാം പേരു മറന്നൂ ആരെങ്കിലും “ഹെല്പു” എന്ന്?? അതെന്ത് ജാതി പൂവാ??
ഇനിയും പടമെടുക്കാന്‍ അറിയില്ല എന്ന് വിനയത്തോടെ പറഞ്ഞു കൊണ്ട് ആയിരക്കണക്കിനു പടം പിടിച്ച് ബ്ലോഗ് ആക്കൂ.. :)
ബൈജുവേ,
ഇതു കലക്കീലൊ ഗഡീ
ആദ്യായൊരു സ്വാഗതാ പിടിക്ക്യാ, എന്നിട്ടാവാം ബാക്കി.
നിങ്ങളാള് പുലിയല്ല കേട്ടാ പുലിവാഹനനാ :)
സൂപ്പര്‍ പടംസ്. വീണ്ടും പോരട്ടെ.
-സുല്‍
നന്ദൂ,
അത് ശരിയാണല്ലോ..! ഈ “ഹെല്പ്പൂ”വിന്റെ പേരു് മാത്രം പറഞ്ഞ് പടമിടാതെ പോയി, അല്ലേ..? ക്ഷമീര്.. അടുത്ത തവണ എവിടെന്നെങ്കിലും ഒരു ഹെല്പ്പൂ, പൂ കിട്ടിയില്ലേല്‍ ഒരു മൊട്ടെങ്കിലും തപ്പിയെടുത്തിട്ടേക്കാം... കമന്റിന് നന്ട്രീ... :)
സുല്ലേ,
ഞാനുമിതാ സുല്ലിടുന്നു... :) സ്വാഗതത്തിന് നന്ദി, പോട്ടങ്ങള് ഇഷ്ടപ്പെട്ടൂന്നറിയുന്നതില് ഒത്തിരി സന്തോഷവും. ഇനിയും വരാം മാഷേ. സത്യമായും ഈ പടമെടുത്തപ്പോള്‍ ഇങ്ങനെയൊരു ദുരുദ്ദ്യേശം ഇല്ലായിരുന്നു...
ബൈജൂ... നല്ല പടങ്ങള്‍... ഏത് കാമറ ആണു ഉപയോഗിച്ചത്? {നല്ല ഫ്ലാഷ് ആണെന്നു മനസ്സിലായി...അതാ ചോദിച്ചത്...)
അനിലേട്ടാ,
ക്യാമറ ഒരു സാദാ ക്യാമറയാ. (പുട്ടുകുറ്റി പോലത്തെ ഒന്നുമല്ലെന്നുചുരുക്കം) Canon PowerShot S2IS. ഇതുതന്നെ നേരെ ചൊവ്വേ ഉപയോഗിക്കാന്‍ എനിക്കറിയാമ്മേല. ങും, പഠിക്കുവാരിക്കും, അല്ലേ..? പടങ്ങള്‍ ഇഷ്ടപ്പെട്ടൂന്നറിയുന്നതില് സന്തോഷം.. :)
ബൈജു,
പൂക്കളൊക്കെ കൊള്ളാം...
നാട്ടില്‍ ഇത്രയും പൂക്കളുണ്ടായിട്ടും ഇസ്രായേലിലാണ് പൂക്കള്‍ കൂടുതല്‍ എന്ന് പറഞ്ഞതെന്തിനാ എന്നാ എനിക്കു മനസ്സിലാവാത്തെ...( “അല്ലെങ്കില്‍ തന്നെ നിനക്കെന്താ മനസ്സിലാവുക?” എന്ന മറുചോദ്യം വേണ്ട :) )
അല്ല മാഷേ പ്രതി ചോദിച്ചപോലെ എന്നാ യാത്രവിവരണങ്ങളും ‘കൂട്ടുകാര്‍ക്ക്’ പറ്റിയ അബദ്ധങ്ങളുമൊക്കെ എഴുതുന്നത് ?
ഷിജോ...
ഡോണ്ടൂ ഡോണ്ടൂ... :)
എല്ലാം തട്ടിക്കൂട്ടി ഞാനിനി ഒരെണ്ണം കൂടി തുടങ്ങുന്നുണ്ട്. കുറഞ്ഞ പക്ഷം നേരെ ചൊവ്വേ മലയാളം ടൈപ്പ് ചെയ്യാനെങ്കിലും പഠിക്കൂല്ലോ... :)
നല്ല പടങ്ങള്‍. :)
ബൈജൂ
സ്വാഗതം, ഈ ബൈജൂവാണോ മറ്റേ ബൈജൂ??(അയ്യപ്പബൈജൂ) :)
Poinsettia എന്ന ആ ചുവന്ന പൂവ് ക്രിസ്തുമസ് സമയത്തുള്ള അലങ്കാരങ്ങളില്‍ ധാരാളമായി കാണാം.
നന്നായിട്ടുണ്ട് ചിത്രങ്ങള്‍.
ഇക്കാസേ,
താങ്ങൂ താങ്ങൂ... (ഒരു താങ്ങൊക്കെ ഉണ്ടെങ്കിലല്ലേ പിടിച്ചുനില്ക്കാന് പറ്റൂ..? :))
സപ്തേട്ടാ,
ഞാന്‍ ധന്യനായീട്ടോ. ഒരു ഫോട്ടോപുലി ഇവിടെ കമന്റീല്ലോ. മാഷിന്റെ ബ്ലോഗുകളൊക്കെ ഞാന്‍ വായിച്ചുതുടങ്ങിയിട്ടേയുള്ളൂ. പക്ഷെ, അതിനുമുമ്പേ ഒത്തിരി കേട്ടിട്ടുണ്ട്.
ആ സുല്ല് എന്നെ ‘പുലിയല്ല, പുലിവാഹനനാ’ എന്നുപറഞ്ഞപ്പോഴേ ഞാനൂഹിച്ചു ഈ അയ്യപ്പധ്വനി.. :)
കൃഷേട്ടാ,
നന്ദി.. നന്ദി... :)
ആ കൊല കൊല ആയിട്ട് നിക്കണ പൂക്കള്‍ വളരെ ഇഷ്ടമായി,
അടുത്ത പോസ്റ്റ് ആ നാട്ടിലെ ഇടൂ, അതൊക്കെ കാണാന്‍ നല്ല രസമുണ്ട്, വയനാട് കാണാത്തവരൊക്കെ കാണട്ടെ ഒന്ന് ;) ചുമ്മാ പോസ്റ്റ്
ഇനി ഇമ്മാതിരി പടം ഇടരുതേ കേട്ടോ
(പേടിച്ചോ? അതായത് ഇനി ഇതുപോലെ ഉള്ളത് അല്ലാതേ വേറേയും പടങ്ങള്‍ ഇടാന്‍ എന്നാലല്ലേ വെറൈറ്റി വരൂ, യേത്? മനസിലായോ. പടംസ് കൊള്ളാം. കുറുമാനാണോ ഗുരു? ചൂണ്ടുവിരല്‍ ചോദിച്ചോ? മൌസ് ക്ലിക്കതിരിക്കാന്)
പച്ചാളം,
ആ പൂക്കള്‍ നേരിട്ടുകാണുവാന്‍ നല്ല ഭംഗിയാണ്... കുനുകുനാന്ന് വളരെ ചെറുതായി...
അടുത്ത പോസ്റ്റ് എന്തായാലും നാട്ടിലെ ഫോട്ടോകള്‍ തന്നെ... ഒന്നുമല്ലേലും കുറെ പച്ചപ്പെങ്കിലും കാണാല്ലോ അല്ലേ..? :)
ഡിങ്കോ,
എന്നാലും ഇങ്ങനെ പേടിപ്പിക്കണ്ടായിരുന്നു.. :) കുറുമാനാണ് ഈ ബ്ലോഗ് തുടങ്ങാന്‍ കാരണക്കാരന്‍... (ചൂണ്ടുവിരല്‍ ചോദിക്കല്ല്, അച്ചാര്‍ തൊട്ടുനക്കാന്‍ ചൂണ്ടുവിരല്‍ അനിവാര്യമാണെന്ന് പറഞ്ഞതുകൊണ്ട് അതൊഴിവാക്കിയേക്കാന് ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു... :)) പടങ്ങള്‍ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം... ഇനി ഇമ്മാതിരി പടങ്ങള്‍ ഇടണമെങ്കില്‍ നാട്ടില്‍ തന്നെ ചെല്ലണം...
മനോഹരമായ ചിത്രങ്ങള്‍... ബൈജൂ സ്വാഗതം.
നല്ല ചിത്രങ്ങള്‍ ബൈജൂ. വളരെ ഇഷ്ടമായി എല്ലാം.
സ്വാഗതം
ഇത്തിരി,
സ്വാഗതത്തിനുനന്ദി. കമന്റിയതില്‍ ഒത്തിരി സന്തോഷവും.. :)
ശ്രീയേച്ചീ,
ചിത്രങ്ങള്‍ ഇഷ്ടമായെന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം. നന്ദി.. :)
വല്യമ്മായി,
സ്വാഗതത്തിനു് നന്ദി.. :)
Post a Comment