കഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോള്‍ ഒന്നാം ക്ലാസുമുതല്‍ എന്റെ കൂട്ടുകാരനായിരുന്ന സുനിലിന്റെ വീട്ടില്‍ പോയി. അവന്റെ കുഞ്ഞനിയന്റെ വകയായുള്ള കൊച്ചുപൂന്തോട്ടത്തിലേക്ക് ചെന്നപ്പോള്‍ ഒരാഗ്രഹം, ഇതിന്റെയൊക്കെ പോട്ടം പിടിച്ചോണ്ടുപോയാലോ എന്ന്..! പൂക്കളെ ഇഷ്ടപ്പെടാത്തവരാരാ ഉള്ളത്..? ഞാനും ഇഷ്ടപ്പെട്ടുപോയി... അതൊരു തെറ്റാ..?
എന്റെ പാതകങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടത് ഒരു പാവം ആമ്പല്‍പ്പൂവിലായിരുന്നു...
ആമ്പല്‍പ്പൂവേ... അണിയം പൂവേ...
അപ്പോള്‍ ഒരാശ.. ഇനി ഫ്ലാഷ് ഓണാക്കി ഒരെണ്ണം പൂശിനോക്കിയാലോ..? ഒട്ടും മടിച്ചില്ല, ദാ കിടക്കുന്നു... അപ്പോള്‍ കിട്ടിയതിങ്ങനെ : (ഒട്ടും അറിയാത്തവനും നന്നായി അറിയാത്തവനും സംശയങ്ങള്‍ ഉണ്ടാകില്ലല്ലോ... :) അതുതന്നെയാണ് എന്റെയും അവസ്ഥ...)
ഇനി ലക്ഷ്യം വെച്ച പൂക്കളില്‍ പലതിന്റെയും പേര് എനിക്കറിയില്ലായിരുന്നു. ഇതാ അവയില്‍ ചിലത് :
മഞ്ഞനിറത്തിലുള്ള ഈ പൂവിന്റെ പേര് അന്ന് അവനെനിക്ക് പറഞ്ഞുതന്നതായിരുന്നു... പക്ഷെ, ഇപ്പോള്‍ ഇതിനെയും ഞാന്‍ പേരറിയാത്ത പൂക്കളുടെ ലിസ്റ്റില്‍ ചേര്‍ക്കുകയാണ്... അറിയാവുന്നവരാരെങ്കിലുമുണ്ടെങ്കില്‍ ഹെല്‍പ്പു...
ഇതും അത്തരത്തിലുള്ള ഒരു പൂവുതന്നെ...
കുലകുലയായി കുനുകുനാന്ന് പൂത്തുനില്‍ക്കുന്ന ഈ കൊച്ചുപൂക്കളുടെ പേരും മറന്നുപോയി...
ഇതാ അതുപോലുള്ള വേറൊന്നുകൂടി...
ഈ പൂവിന് എന്റെ നാട്ടില്‍ കട്ടച്ചെമ്പരത്തി എന്നുപറയുന്നു... ചെമ്പരത്തിയുടെ ഗണത്തില്‍ പെടുത്താവുന്ന ഒരെണ്ണമാണെന്ന് തോന്നുന്നു. വേറെന്തോ പേരും ഇതിനുണ്ട്... പക്ഷെ.... :(
ഇതൊക്കെ കഴിഞ്ഞപ്പോള്‍ ഇത്തിരി മാറി ഒറ്റയ്‌ക്കുനില്‍ക്കുന്ന ഒരിനം പൂക്കളെ കണ്ടു. ഒരു വഴിക്ക് പോകുവല്ലേ, ഇതും ഇരിക്കട്ടെ എന്നുവെച്ചു...
അമ്മച്ചിയാണേ... വേറൊന്നും ചെയ്‌തില്ല... ഒന്ന് ഫ്ലാഷ് ഓണാക്കിനോക്കി... അപ്പോഴേക്കും പൂവിന്റെ നിറമേ മാറിപ്പോയി....!
ഇനിയും അവിടെ പടവും പിടിച്ചുനിന്നാല്‍ വീട്ടിലെത്തുവാന്‍ വൈകുമെന്ന് തോന്നിയപ്പോള്‍ നേരെ വീട്ടിലേക്ക് വെച്ചുപിടിച്ചു. പൂന്തോട്ടം എന്നൊന്നും പറയാനൊക്കില്ലെങ്കിലും കുഞ്ഞുപെങ്ങളുടെ വകയായി കുറച്ച് പൂക്കള്‍ വീടിന്റെ പരിസരത്തായി ഉണ്ട്. അവിടെ ഒരു പനിനീര്‍പ്പൂ വിരിയാനായി കാത്തുനില്‍ക്കുന്നു. പക്ഷെ, വിരിയുന്നതുവരെ കാക്കാനുള്ള ക്ഷമയൊന്നും നമുക്കില്ലല്ല്ലോ.. :)
പിറ്റേന്ന് രാവിലെ വന്നുനോക്കി.. എന്തായി അവസ്ഥ..? ദാ, വിരിഞ്ഞല്ലോ..!

ഇനിയിത്തിരി അടുത്തുനിന്ന് ഒന്നുകൂടി നോക്കിയാലോ...?
ഇനി പരീക്ഷണം ഇതിലാകാമെന്നുകരുതി. ക്യാമറയിലെ ഒരു നിറം മാത്രം സെലക്റ്റ് ചെയ്യുന്ന മോഡിലിട്ട് ഒരു പരീക്ഷണം.... അത് ഈ കോലത്തിലായി... :(
ഏയ്... ഇത് നമുക്ക് പറ്റിയ പണിയല്ല... തല്‍ക്കാലം ഒരെണ്ണം കൂടി എടുത്ത് പരിപാടി അവസാനിപ്പിക്കാമെന്ന് വെച്ചു...
ഹോ... അങ്ങനെ റോസാപ്പൂവിനെ വെറുതെ വിട്ടു... ഇനിയെന്തിനെയാണാവോ..? ആര്‍ക്കും വേണ്ടാതെ ഒരു മൂലയില്‍ നിന്ന വേറൊരു പൂവിനെ നോട്ടമിട്ടു... സര്‍വ്വസാധാരണമായ പൂവാണ്... പക്ഷെ, ഇതിന്റെ പേരും ഞാന്‍ മറന്നു...
അങ്ങനെ വെള്ളപ്പൂവിന്റെ പടവുമിട്ട് വെള്ളക്കൊടിയും കാണിച്ച് ഞാന്‍ നിര്‍ത്തുകയാണേ... ആരും കൈവെക്കാതിരിക്കുവാണേല്‍ ഞാനിനീം ഇതിലെ വരും... (എന്നാപ്പിന്നെ ഉറപ്പായിട്ടും കൈവക്കും, അല്ലേ..! വേണ്ടെന്നേ, എന്നെയൊന്ന് പേടിപ്പിച്ച് വിട്ടാല്‍ മതി... ഞാന്‍ നന്നായിക്കോളാം...)















